കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ പൂ​പ്പ​ല്‍ പി​ടി​ച്ച ഉ​ണ്ണി​യ​പ്പം വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട​ലു​മാ​യി ഹൈ​ക്കോ​ട​തി. വി​ഷ​യം ഗൗ​ര​വ​മെ​ന്ന് ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബ​ഞ്ച് നി​രീ​ക്ഷി​ച്ചു. അ​ഭി​ഭാ​ഷ​ക​ന്‍ ഹാ​ജ​രാ​ക്കി​യ ചി​ത്രം പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

വി​ഷ​യം തി​ങ്ക​ളാ​ഴ്ച്ച പ​രി​ഗ​ണി​ക്കാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. അ​തേ​സ​മ​യം മ​ഴ​യും ഈ​ര്‍​പ്പ​വും കാ​ര​ണ​മാ​കാം പൂ​പ്പ​ല്‍ പി​ടി​ച്ച​തെ​ന്നാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ വി​ശ​ദീ​ക​ര​ണം. പൂ​പ്പ​ലു​ള്ള ഉ​ണ്ണി​യ​പ്പം വി​ത​ര​ണം ചെ​യ്യി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യെ​ന്നും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അ​റി​യി​ച്ചു.

രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ല്‍​കാ​മെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ കൊ​ച്ചി സ്വ​ദേ​ശി​ക​ളാ​യ വി​ശ്വാ​സി​ക​ള്‍​ക്ക് പൂ​പ്പ​ല്‍ പി​ടി​ച്ച ഉ​ണ്ണി​യ​പ്പം വി​ത​ര​ണം ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.