ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി ഭണ്ഡാരം കുത്തിതുറന്ന് കള്ളൻ
Thursday, November 21, 2024 5:19 PM IST
കോഴിക്കോട്: പേരാമ്പ്ര എരവട്ടൂരിൽ ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. തിങ്കളാഴ്ചയായിരുന്നു മോഷണം.
മുണ്ടും അതിനു മുകളിൽ ചുരിദാർ ടോപ്പും ധരിച്ച് മുഖം മൂടിയ ആളാണ് മോഷണം നടത്തിയത്. ക്ഷേത്രത്തിനു പുറത്തുവച്ചിരുന്ന ഭണ്ഡാരവും കുത്തി തുറന്ന് മോഷണം നടത്തി.
രാവിലെ ക്ഷേത്രത്തിലെത്തിവരായാണ് മോഷണവിവരം അറിയുന്നത്. സംഭവത്തിൽ പേരാമ്പ്ര പോലീസ് അന്വേഷണം നടത്തിവരികാണ്.