സജി ചെറിയാനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെ. സുധാകരൻ
Thursday, November 21, 2024 3:37 PM IST
തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരരുതെന്നും അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണമെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരന്.
സജി ചെറിയാനെ മന്ത്രിപദത്തിലിരുത്തി നടത്തുന്ന ഏത് അന്വേഷണവും പ്രഹസനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ സജി ചെറിയാന് അതേ ഭരണഘടനെയാണ് അവഹേളിച്ചത്.
സജി ചെറിയാനു ഭരണഘടനയോടോ, നാടിനോടോ അല്‍പ്പമെങ്കിലും സ്നേഹവും കൂറുമുണ്ടെങ്കില്‍ ഒരു നിമിഷം അധികാരത്തില്‍ തുടരരുത്. പോലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച ഹൈക്കോടതി കണ്ടെത്തിയത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടികൂടിയാണ്.
ഭരണഘടനയെ മാനിക്കാന്‍ മുഖ്യമന്ത്രി സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. സംരക്ഷിക്കാന്‍ തുനിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ കോണ്‍ഗ്രസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.