തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ച് സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നം ന​ട​ത്തി​യ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍. ഭ​ര​ണ​ഘ​ട​ന​യ്ക്കെ​തി​രേ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി​ക്കെ​തി​രേ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട ഹൈ​ക്കോ​ട​തി വി​ധി​യോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ന്ത്രി​യെ വെ​ള്ള​പൂ​ശി​ക്കൊ​ണ്ട് പോ​ലീ​സ് കൊ​ടു​ത്ത​ത് ഏ​ക​പ​ക്ഷീ​യ​മാ​യ റി​പ്പോ​ര്‍​ട്ടാ​ണ്. പു​ന​ര​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ. സ​ജി ചെ​റി​യാ​ന് രാ​ജി​വ​യ്ക്കേ​ണ്ടി വ​രും. പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നി​ല്ലെ​ന്നും എം.​എം. ഹ​സ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​വാ​ദ പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പോ​ലീ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ത​ള്ളി​യ കോ​ട​തി, കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ൽ​കി​യ അ​ന്തി​മ റി​പ്പാ​ർ​ട്ട് റ​ദ്ദാ​ക്കു​ക​യും അ​ത് സ്വീ​ക​രി​ച്ച മ​ജി​സ്ട്രേ​റ്റ് ഉ​ത്ത​ര​വും കോ​ട​തി റ​ദ്ദാ​ക്കി.

കേ​സി​ൽ കാ​ല​താ​മ​സ​മി​ല്ലാ​തെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണം. സ​ത്യ​സ​ന്ധ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ കേ​സ് അ​ന്വേ​ഷി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പാ​ളി​ച്ച​യു​ണ്ടാ​യെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

സാ​ക്ഷി​ക​ളാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ മൊ​ഴി എ​ടു​ക്കാ​ത്ത​ത് തെ​റ്റാ​ണ്. ധൃ​തി പി​ടി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. "കു​ന്തം കു​ട​ച്ച​ക്രം' എ​ന്നീ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച​ത് ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.