സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
Thursday, November 21, 2024 2:58 PM IST
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി വീണ് വനിതാ ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. അനക്സ്-ഒന്നിലെ ശുചിമുറിയിലാണ് അപകടം നടന്നത്. പരിക്കേറ്റ ജീവനക്കാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
പിന്നീട് ഇവിടെനിന്ന് കിംസ് ആശുപത്രിയിലേക്ക് മാറ്റി. മുറിവിൽ ഒൻപത് തുന്നലുകളിട്ടതായാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.