ന്യൂ​ഡ​ൽ​ഹി: സൗ​രോ​ർ​ജ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ട്ടി​പ്പി​നും കൈ​ക്കൂ​ലി​ക്കും യു​എ​സി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ദാ​നി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഗൗ​തം അ​ദാ​നി​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

അ​ദാ​നി ഇ​ന്ത്യ​ൻ നി​യ​മ​വും അ​മേ​രി​ക്ക​ൻ നി​യ​മ​വും ലം​ഘി​ച്ചെ​ന്ന് വ്യ​ക്ത​മാ​യി. രാ​ജ്യ​ത്ത് അ​ദാ​നി ഇ​പ്പോ​ഴും സ്വ​ത​ന്ത്ര​നാ​യി തു​ട​രു​ന്ന​ത് എ​ന്തു​കൊ​ണ്ടെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. പ​ല കേ​സു​ക​ളി​ലാ​യി രാ​ജ്യ​ത്തെ വി​വി​ധ മു​ഖ്യ​മ​ന്ത്രി​മാ​ർ അ​റ​സ്റ്റി​ലാ​യി​ട്ടും അ​ദാ​നി​ക്കെ​തി​രെ ഒ​രു ന​ട​പ​ടി​യും ഇ​ല്ല.

വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ക്കും. സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി അ​ന്വേ​ഷി​ക്ക​ണം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കും അ​ഴി​മ​തി​യി​ൽ പ​ങ്കു​ണ്ടെ​ന്നും സെ​ബി ചെ​യ​ർ​പേ​ഴ്‌​സ​ൺ മാ​ധ​ബി ബു​ച്ച് അ​ദാ​നി​യു​ടെ സം​ര​ക്ഷ​ക​യാ​ണെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി മോ​ദി അ​ദാ​നി​യെ സം​ര​ക്ഷി​ക്കു​ക​യാ​ണ്. മോ​ദി​യെ സം​ര​ക്ഷി​ക്കു​ന്ന​തും അ​ദാ​നി​യാ​ണ്. അ​ദാ​നി​യെ അ​റ​സ്റ്റ് ചെ​യ്യ​ണം. ഈ ​അ​ഴി​മ​തി​യി​ൽ ആ​ർ​ക്കൊ​ക്കെ പ​ങ്കു​ണ്ടെ​ങ്കി​ലും അ​ന്വേ​ഷ​ണം ന​ട​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ന്യൂ​യോ​ർ​ക്കി​ലെ യു​എ​സ് അ​റ്റോ​ർ​ണി ഓ​ഫീ​സാ​ണ് അ​ദാ​നി​ക്കെ​തി​രാ​യി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​കി ശ​ത​കോ​ടി​ക​ളു​ടെ സൗ​രോ​ർ​ജ ക​രാ​ർ നേ​ടി​യെ​ന്നാ​ണ് കേ​സ്. ഇ​ന്ത്യ​യി​ൽ സൗ​രോ​ർ​ജ കോ​ൺ​ട്രാ​ക്റ്റു​ക​ൾ ല​ഭി​ക്കു​ന്ന​തി​നാ​യാ​ണ് അ​ദാ​നി ഇ​ന്ത്യ​ൻ അ​ധി​കൃ​ത​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​കി​യ​ത്.

250 മി​ല്യ​ൺ ഡോ​ള​റി​ൽ അ​ധി​കം കൈ​ക്കൂ​ലി​യാ​യി ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. ഈ ​വി​വ​രം മ​റ​ച്ചു​വ​ച്ച് അ​മേ​രി​ക്ക​യി​ൽ വ​ൻ നി​ക്ഷേ​പ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യും കേ​സു​ണ്ട്.

നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന് 175 മി​ല്യ​ൺ ഡോ​ള​ർ സ​മാ​ഹ​രി​ച്ച​താ​യി കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. ഗൗ​തം അ​ദാ​നി​യും ബ​ന്ധു സാ​ഗ​ർ അ​ദാ​നി​യും ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.