കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല തു​ട​ര്‍​ച്ച​യാ​യി നാ​ലാം ദി​വ​സ​വും കു​തി​ച്ചു​ക​യ​റി. പ​വ​ന് 240 രൂ​പ​യും ഗ്രാ​മി​ന് 30 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, സ്വ​ർ​ണ​വി​ല പ​വ​ന് 57,160 രൂ​പ​യി​ലും ഗ്രാ​മി​ന് 7,145 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 20 രൂ​പ വ​ർ​ധി​ച്ച് 5,890 രൂ​പ​യി​ലും പ​വ​ന് 160 രൂ​പ വ​ർ​ധി​ച്ച് 47,120 രൂ​പ​യി​ലു​മെ​ത്തി.

തി​ങ്ക​ളാ​ഴ്ച പ​വ​ന് 480 രൂ​പ​യും ചൊ​വ്വാ​ഴ്ച 560 രൂ​പ​യും ബു​ധ​നാ​ഴ്ച 400 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. ദി​വ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ ഏ​ക​ദേ​ശം 3500 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ്വ​ർ​ണ​വി​ല​യി​ൽ മു​ന്നേ​റ്റം ദൃ​ശ്യ​മാ​യ​ത്. തു​ട​ര്‍​ച്ച​യാ​യ നാ​ലു​ദി​വ​സ​ത്തി​നി​ടെ പ​വ​ന് 1,680 രൂ​പ​യാ​ണ് കൂ​ടി​യ​ത്.

ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 59,080 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. ഒ​രു​ഘ​ട്ട​ത്തി​ല്‍ സ്വ​ര്‍​ണ​വി​ല 60,000 ക​ട​ന്നും കു​തി​ക്കു​മെ​ന്ന് തോ​ന്നി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഏ​ഴി​ന് 57,600 രൂ​പ​യാ​യി താ​ഴ്ന്ന ശേ​ഷം ഒ​രു​ത​വ​ണ തി​രി​ച്ചു​ക​യ​റി​യ സ്വ​ര്‍​ണ​വി​ല പി​ന്നീ​ട് ഇ​ടി​യു​ന്ന​താ​ണ് ക​ണ്ട​ത്. ന​വം​ബ​ർ 14,16,17 തീ​യ​തി​ക​ളി​ൽ 55,480 രൂ​പ​യാ​യി താ​ഴ്ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ലേ​ക്കും സ്വ​ര്‍​ണ​വി​ല എ​ത്തി. പി​ന്നീ​ട് സ്വ​ര്‍​ണ​വി​ല തി​രി​ച്ചു​ക​യ​റു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്. ഒ​ക്ടോ​ബ​ർ 31ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 59,640 രൂ​പ​യാ​ണ് കേ​ര​ള​ത്തി​ൽ പ​വ​ൻ വി​ല​യി​ലെ എ​ക്കാ​ല​ത്തെ​യും റി​ക്കാ​ർ​ഡ്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളാ​ണ് സ്വ​ര്‍​ണ​വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. രാ​ജ്യാ​ന്ത​ര സ്വ​ർ​ണ​വി​ല ഇ​ന്ന് 2,640 ഡോ​ള​റി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, വെ​ള്ളി വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 99 രൂ​പ​യ്ക്കാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഹാ​ള്‍​മാ​ര്‍​ക്ക് വെ​ള്ളി​യു​ടെ വി​ല മാ​സ​ങ്ങ​ളാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.