വാ​ഷിം​ഗ്ട​ൺ ഡി​സി: അ​ദാ​നി ഗ്രീ​ൻ എ​ന​ർ​ജി​ക്ക് എ​തി​രേ അ​മേ​രി​ക്ക​യി​ൽ കേ​സ്. ഗൗ​തം അ​ദാ​നി​യു​ടെ പേ​രി​ലാ​ണ് കേ​സ് എ​ന്നാ​ണ് വി​വ​രം.

വ​ഞ്ച​ന​യ്ക്കും ത​ട്ടി​പ്പി​നു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ന്യൂ​യോ​ർ​ക്കി​ലെ യു​എ​സ് അ​റ്റോ​ർ​ണി ഓ​ഫീ​സാ​ണ് അ​ദാ​നി​ക്കെ​തി​രാ​യി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​കി ശ​ത​കോ​ടി​ക​ളു​ടെ സൗ​രോ​ർ​ജ ക​രാ​ർ നേ​ടി​യെ​ന്നാ​ണ് കേ​സ്. ഇ​ന്ത്യ​യി​ൽ സൗ​രോ​ർ​ജ കോ​ൺ​ട്രാ​ക്റ്റു​ക​ൾ ല​ഭി​ക്കു​ന്ന​തി​നാ​യാ​ണ് അ​ദാ​നി ഇ​ന്ത്യ​ൻ അ​ധി​കൃ​ത​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​കി​യ​ത്.

250 മി​ല്ല്യ​ൺ ഡോ​ള​റി​ൽ അ​ധി​കം കൈ​ക്കൂ​ലി​യാ​യി ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. ഈ ​വി​വ​രം മ​റ​ച്ചു​വ​ച്ച് അ​മേ​രി​ക്ക​യി​ൽ വ​ൻ നി​ക്ഷേ​പ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യും കേ​സു​ണ്ട്.

നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന് 175 മി​ല്ല്യ​ൺ ഡോ​ള​ർ സ​മാ​ഹ​രി​ച്ച​താ​യി കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. ഗൗ​തം അ​ദാ​നി​യും ബ​ന്ധു സാ​ഗ​ർ അ​ദാ​നി​യും ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.