ക​ല്‍​പ്പ​റ്റ: നി​ര​ന്ത​ര​മാ​യി ല​ഹ​രി​കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട യു​വാ​വി​നെ പോ​ലീ​സ് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല​ട​ച്ചു. മ​ല​പ്പു​റം തി​രൂ​ര്‍ പൂ​ക്ക​യി​ല്‍ പു​ഴ​ക്ക​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് റാ​ഷി​ദ് (29)നെ​യാ​ണ് ജ​യി​ലി​ല​ട​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ൽ ആ​ണ് ഇ​യാ​ളെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 1988-ലെ ​മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ​യും ല​ഹ​രി വ​സ്തു​ക്ക​ളു​ടെ​യും അ​ന​ധി​കൃ​ത ക​ട​ത്ത് ത​ട​യ​ല്‍ നി​യ​മ​ത്തി​ലെ മൂ​ന്നാം വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

ല​ഹ​രി മാ​ഫി​യ​ക്ക് പൂ​ട്ടി​ടാ​ന്‍ ആ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. വ​യ​നാ​ട് പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ല നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി.