ഇം​ഫാ​ൽ: വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് മ​ണി​പ്പൂ​രി​ലെ ഇം​ഫാ​ൽ താ​ഴ്‌​വ​ര​യി​ലെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളും ന​വം​ബ​ർ 23 വ​രെ അ​ട​ച്ചി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ.

പ​ല ജി​ല്ല​ക​ളി​ലും ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ക​ർ​ഫ്യൂ​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യ ഈ ​ജി​ല്ല​ക​ളി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ന​വം​ബ​ർ 23 വ​രെ അ​ട​ച്ചി​ടു​മെ​ന്ന് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി (ഉ​ന്ന​ത, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്) ഡാ​രി​യാ​ൽ ജൂ​ലി അ​ന​ൽ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, മ​ണി​പ്പൂ​രി​ലെ പ്ര​ശ്‌​ന​ബാ​ധി​ത​മാ​യ ഏ​ഴ് ജി​ല്ല​ക​ളി​ലെ മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ്, ഡാ​റ്റ സേ​വ​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​ത് സ​ർ​ക്കാ​ർ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി. ഇം​ഫാ​ൽ വെ​സ്റ്റ്, ഇം​ഫാ​ൽ ഈ​സ്റ്റ്, ബി​ഷ്ണു​പു​ർ, തൗ​ബ​ൽ, കാ​ക്‌​ചിം​ഗ്, കാം​ഗ്പോ​ക്പി, ചു​രാ​ച​ന്ദ്പൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് നി​ർ​ത്തി​വ​ച്ച​ത്.