കൈക്കൂലി; ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ
Wednesday, November 20, 2024 9:35 PM IST
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാറെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഉല്ലല ആലത്തൂർ സ്വദേശി ടി.കെ.സുഭാഷ് കുമാറാണ് വൈക്കത്തുവച്ച് പിടിയിലായത്.
പ്രവാസിയുടെ സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് ഇയാൾ 60,000 ആവശ്യപ്പെട്ടിരുന്നു. എന്നാൽ 25,000 രൂപ നൽകാമെന്ന് സമ്മതിക്കുകയായിരുന്നു. തുടർന്ന് പ്രവാസി വിജിലൻസിൽ വിവരം അറിയിക്കുകയായിരുന്നു.
പിന്നീട് പണം വാങ്ങുന്നതിനിടെ സുഭാഷ് കുമാറിനെ വിജിലൻസ് കൈയോടെ പിടികൂടുകയായിരുന്നു.