മഹാരാഷ്ട്രയിലും ജാർഖണ്ഡിലും മികച്ച പോളിംഗ്
Wednesday, November 20, 2024 6:42 PM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും പോളിംഗ് അവസാനിച്ചു. വൈകുന്നേരം അഞ്ചുവരെയുള്ള കണക്കു പ്രകാരം മഹാരാഷ്ട്രയിൽ 58.22 ശതമാനവും ജാർഖണ്ഡിൽ 67.59 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ജാർഖണ്ഡിൽ രണ്ടു ഘട്ടമായും മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടവുമായാണ് തെരഞ്ഞെടുപ്പ് നടന്നത്.
ശനിയാഴ്ചയാണ് വോട്ടെണ്ണൽ. മഹാരാഷ്ട്രയിൽ ബിജെപി, ശിവസേന(ഷിൻഡെ), എൻസിപി(അജിത് പവാർ) പാർട്ടികൾ ഉൾപ്പെടുന്ന മഹായുതി സഖ്യവും കോൺഗ്രസ്, ശിവസേന(ഉദ്ധവ്), എൻസിപി(ശരദ് പവാർ) പാർട്ടികളുടെ മഹാ വികാസ് അഘാഡിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണു നടക്കുന്നത്. 288 മണ്ഡലങ്ങളാണു സംസ്ഥാനത്തുള്ളത്.
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 38 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുതിയത്. കഴിഞ്ഞ 13ന് നടന്ന ഒന്നാം ഘട്ടത്തിൽ 43 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു. 81 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.