ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; വയോധികന് ദാരുണാന്ത്യം
Wednesday, November 20, 2024 4:37 PM IST
കോഴിക്കോട്: സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വയോധികൻ മരിച്ചു. പേരാമ്പ്ര ബസ് സ്റ്റാൻഡിലുണ്ടായ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.
സ്റ്റാൻഡിലൂടെ നടന്നു പോകുകയായിരുന്ന വയോധികനെ ഇടിച്ചിട്ട ശേഷം ബസ് ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ബസിന്റെ അമിത വേഗവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് യാത്രക്കാർ ബസ് തടഞ്ഞു പ്രതിഷേധിച്ചു.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.