കൊ​ച്ചി: സി​പി​എം നേ​താ​ക്ക​ളാ​യ പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷും പ്ര​തി​ക​ളാ​യ അ​രി​യി​ൽ ഷു​ക്കൂ‍​ർ വ​ധ​ക്കേ​സ് കൊ​ച്ചി സി​ബി​ഐ കോ​ട​തി ഡി​സം​ബ​ർ ഒ​മ്പ​തി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഇ​ന്ന് വി​ചാ​ര​ണ തു​ട​ങ്ങു​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ടി.​വി. രാ​ജേ​ഷും പി. ​ജ​യ​രാ​ജ​ന​മു​ൾ​പ്പെ​ടെ 31 പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. പ്ര​തി​ക​ളെ നേ​ര​ത്തെ കു​റ്റ​പ​ത്രം വാ​യി​ച്ചു​കേ​ൾ​പ്പി​ച്ചി​രു​ന്നു. കേ​സി​ൽ കു​റ്റ​വി​മു​ക്ത​രാ​ക്ക​ണ​മെ​ന്ന് ടി​വി രാ​ജേ​ഷി​ന്‍റെ​യും പി ​ജ​യ​രാ​ജ​ന്‍റെ​യും ഹ‍​ർ​ജി​ക​ൾ വി​ചാ​ര​ണ​ക്കോ​ട​തി നേ​ര​ത്തെ ത​ള​ളി​യി​രു​ന്നു.

ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യും എം​എ​സ്എ​ഫ് പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​രു​ന്ന അ​രി​യി​ല്‍ ഷു​ക്കൂ​റി​നെ ജ​യ​രാ​ജ​ന​ട​ക്ക​മു​ള​ള​വ​ര്‍ ചേ​ര്‍​ന്ന് രാ​ഷ്ടീ​യ വൈ​ര​ത്തി​ന്‍റെ പേ​രി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.