കോ​ഴി​ക്കോ​ട്: കാ​ൽ​പ്പ​ന്ത് പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി അ​ര്‍​ജ​ന്‍റീ​ന​ൻ ദേ​ശീ​യ ഫു​ട്‌​ബോ​ള്‍ ടീം ​കേ​ര​ള​ത്തി​ല്‍ പ​ന്തു​ത​ട്ടാ​നെ​ത്തു​ന്നു. ഇ​തി​ഹാ​സ താ​രം ല​യ​ണ​ൽ മെ​സി ഉ​ൾ​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ൾ എ​ത്തു​മെ​ന്നും കാ​യി​ക വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്‌​മാ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​ടു​ത്ത വ​ർ​ഷ​മാ​യി​രി​ക്കും മ​ത്സ​രം.

കേ​ര​ളം സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന് അ​ര്‍​ജ​ന്‍റീ​ന ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. ഒ​ന്ന​ര​മാ​സ​ത്തി​ന​കം അ​ര്‍​ജ​ന്‍റീ​ന​ൻ ടീം ​അ​ധി​കൃ​ത​ര്‍ കേ​ര​ള​ത്തി​ലെ​ത്തും. തു​ട​ര്‍​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി സ​ര്‍​ക്കാ​രും അ​ര്‍​ജ​ന്‍റീ​ന ദേ​ശീ​യ ടീ​മും സം​യു​ക്ത​മാ​യി ഒ​രു പ്ര​ഖ്യാ​പ​നം ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. അ​ർ​ജ​ന്‍റീ​ന ടീം ​ആ​ണ് തീ​യ​തി ഔ​ദ്യോ​ഗി​ക​മാ​യി തീ​യ​തി പ്ര​ഖ്യാ​പി​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

50,000 കാ​ണി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​നാ​കു​ന്ന സ്ഥ​ല​ത്ത് വേ​ണം മ​ത്സ​രം ന​ട​ത്താ​ൻ. ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​കും. മ​ത്സ​ര​വേ​ദി​യും എ​തി​ര്‍​ടീ​മി​നെ​യും തീ​രു​മാ​നി​ച്ച​ശേ​ഷം തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന ആ​രു​മാ​യാ​ണ് മ​ത്സ​രി​ക്കു​ക എ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല. വി​ദേ​ശ ടീ​മു​മാ​യി​ട്ടാ​കും മ​ത്സ​ര​മെ​ന്നാ​ണ് മ​ന്ത്രി ന​ല്‍​കു​ന്ന സൂ​ച​ന.

വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ന്ന​തി​നാ​ല്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മെ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നും സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി ഇ​വ​ര്‍ ഒ​ന്നി​ച്ച് ഈ ​മ​ത്സ​രം കേ​ര​ള​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. സ​ര്‍​ക്കാ​രി​ന്‍റെ പൂ​ര്‍​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും മ​ത്സ​ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​ര​ത്തേ മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​മാ​ണ് ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യാ​ത്ത​ത് കാ​ര​ണം ആ ​പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചു. കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ഉ​ള്‍​ക്കൊ​ള്ളേ​ണ്ട​തു​ണ്ട് എ​ന്ന​തി​നാ​ല്‍ കൊ​ച്ചി​യി​ലാ​യി​രി​ക്കും സാ​ധ്യ​ത.