കൊ​ച്ചി: നാ​വി​ക​സേ​ന​യു​ടെ തീ​ര​ദേ​ശ പ്ര​തി​രോ​ധ അ​ഭ്യാ​സം ‘സീ ​വി​ജി​ല്‍-24’ ഇ​ന്ന് ആ​രം​ഭി​ക്കും. സ​മു​ദ്ര സു​ര​ക്ഷ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്‌​ടി​ക്കു​ക, തീ​ര​ദേ​ശ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണു കേ​ര​ള​ത്തി​ലെ​യും ല​ക്ഷ​ദ്വീ​പി​ലെ​യും തീ​ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഇ​ന്നും നാ​ളെ​യും സീ ​വി​ജി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കേ​ര​ള പോ​ലീ​സ് ഉ​ള്‍​പ്പെ​ടെ 16 ഏ​ജ​ന്‍​സി​ക​ള്‍ ഇ​തി​ന്‍റെ ഭാ​ഗ​മാ​കും. തീ​ര​ദേ​ശ​സു​ര​ക്ഷ ത​ക​ര്‍​ക്കാ​നെ​ത്തു​ന്ന റെ​ഡ്‌​ഫോ​ഴ്‌​സ്, ഇ​വ​രെ പ്ര​തി​രോ​ധി​ക്കാ​നും പി​ടി​കൂ​ടാ​നു​മാ​യു​ള്ള ബ്ലൂ​ഫോ​ഴ്‌​സ് എ​ന്നി​ങ്ങ​നെ ര​ണ്ടാ​യി തി​രി​ഞ്ഞാ​ണ് അ​ഭ്യാ​സ​പ്ര​ക​ട​നം.

സേ​ന​ക​ളു​ടെ ആ​യു​ധ​ങ്ങ​ള്‍, വാ​ഹ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചാ​കും പ്ര​തി​രോ​ധം. പ്ര​തി​രോ​ധ അ​ഭ്യാ​സ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തു​ന്ന സു​ര​ക്ഷാ​പി​ഴ​വു​ക​ള്‍ പ​രി​ഹ​രി​ക്കും. മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം 2019ലാ​ണ് സീ ​വി​ജി​ല്‍ ആ​രം​ഭി​ച്ച​ത്.