വയനാട്ടിൽ വാഹനങ്ങൾ തടഞ്ഞ് ഹർത്താലനുകൂലികൾ
Tuesday, November 19, 2024 10:46 AM IST
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നാരോപിച്ച് എൽഡിഎഫും യുഡിഎഫും വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താലിൽ വയനാട് നിശ്ചലം.
രാവിലെ ഹർത്താൽ ആരംഭിച്ചതോടെ പ്രതിഷേധക്കാർ പലയിടത്തും വാഹനങ്ങൾ തടഞ്ഞു. ഹർത്താലാണെന്ന് അറിയാതെ എത്തിയ നിരവധി യാത്രക്കാരാണ് അതിർത്തികളിൽ കുടുങ്ങിയത്.
വയനാട് ചുരത്തിലും കർണാടകയോട് ചേർന്ന് അതിർത്തി പ്രദേശങ്ങളിലുമാണ് രാവിലെ മുതൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞത്. പോലീസെത്തി കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.
വയനാട്ടിലെ മൂന്ന് ഡിപ്പോകളില്‍ നിന്ന് പോലീസ് സംരക്ഷണത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഹര്‍ത്താലിനോട് വ്യാപാരി വ്യവസായി ഏകോപന സമിതി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുള്ളതിനാണ് കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ.