കൊ​ച്ചി: സം​സ്ഥാ​ന​ത്ത് കു​തി​പ്പ് തി​രി​ച്ചു​പി​ടി​ച്ച് സ്വ​ർ​ണ​വി​ല. പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 560 രൂ​പ​യും ഗ്രാ​മി​ന് 70 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 56,520 രൂ​പ​യി​ലും ഗ്രാ​മി​ന് 7,065 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 5,830 രൂ​പ​യാ​ണ്.

തി​ങ്ക​ളാ​ഴ്ച പ​വ​ന് 480 രൂ​പ വ​ർ​ധി​ച്ചി​രു​ന്നു. ദി​വ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ ഏ​ക​ദേ​ശം 3500 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ്വ​ർ​ണ​വി​ല​യി​ൽ മു​ന്നേ​റ്റം ദൃ​ശ്യ​മാ​യ​ത്. ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ ആ​യി​ര​ത്തി​ല​ധി​കം രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച കേ​ര​ള വി​പ​ണി​യി​ൽ സ്വ​ർ​ണ​ത്തി​ന് കു​റ​ഞ്ഞ​ത് 2,800 രൂ​പ​യാ​ണ്.

ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 59,080 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. ഒ​രു​ഘ​ട്ട​ത്തി​ല്‍ സ്വ​ര്‍​ണ​വി​ല 60,000 ക​ട​ന്നും കു​തി​ക്കു​മെ​ന്ന് തോ​ന്നി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഏ​ഴി​ന് 57,600 രൂ​പ​യാ​യി താ​ഴ്ന്ന ശേ​ഷം ഒ​രു​ത​വ​ണ തി​രി​ച്ചു​ക​യ​റി​യ സ്വ​ര്‍​ണ​വി​ല പി​ന്നീ​ട് ഇ​ടി​യു​ന്ന​താ​ണ് ക​ണ്ട​ത്. ഒ​ക്ടോ​ബ​ർ 31ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 59,640 രൂ​പ​യാ​ണ് കേ​ര​ള​ത്തി​ൽ പ​വ​ൻ വി​ല​യി​ലെ എ​ക്കാ​ല​ത്തെ​യും റി​ക്കാ​ർ​ഡ്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളാ​ണ് സ്വ​ര്‍​ണ​വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം വെ​ള്ളി​യു​ടെ വി​ല​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഗ്രാ​മി​ന് 99 രൂ​പ​യ്ക്കാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.