കൊ​ല്ലം: അ​മ്പ​ല​പ്പു​ഴ​യി​ല്‍ യു​വ​തി​യെ കൊ​ന്നു കു​ഴി​ച്ചു​മൂ​ടി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​താ​യി സം​ശ​യം. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശിനി വി​ജ​യ​ല​ക്ഷ്മി(48)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​താ​യി ക​രു​തു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ്പ​ല​പ്പു​ഴ കാ​രൂ​ര്‍ സ്വ​ദേ​ശി​ ജ​യ​ച​ന്ദ്ര​നെ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് കസ്റ്റഡിയിലെടുത്തു.

ഈ ​മാ​സം ആ​റു​മു​ത​ലാ​ണ് വി​ജ​യ​ല​ക്ഷ്മി​യെ കാ​ണാ​താ​യ​ത്. 13ന് ​ഇ​വ​രെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി പോ​ലീ​സി​ന് ല​ഭി​ച്ചു. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

പി​ടി​യി​ലാ​യ ജ​യ​ച​ന്ദ്ര​നും വി​ജ​യ​ല​ക്ഷ്മിയും തമ്മിൽ സൗഹൃദമുണ്ടായിരുന്നതായി പോ​ലീ​സ് പറയുന്നു. ജ​യ​ച​ന്ദ്ര​ന്‍ പ്ല​യ​ര്‍ കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചാ​ണ് വി​ജ​യ​ല​ക്ഷ്മി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ വീ​ടി​ന് സ​മീ​പ​ത്തെ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന വീ​ടി​നു​ള്ളിൽ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ടതായി സംശയിക്കുന്നു.

പോ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നും പ്ര​തി ശ്ര​മി​ച്ചി​രു​ന്നു. എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ പ്ര​തി വി​ജ​യ​ല​ക്ഷ്മി​യു​ടെ ഫോ​ണ്‍ ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടു​ക​യാ​യി​രു​ന്നു. ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും ദൃ​ക്സാ​ക്ഷി മൊ​ഴി​യു​മാ​ണ് പ്ര​തി​യെ കു​ടു​ക്കാ​ന്‍ സ​ഹാ​യി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ നി​ന്നു​ള്ള പോ​ലീ​സ് സം​ഘം ഇ​യാ​ളു​മാ​യി അ​മ്പ​ല​പ്പു​ഴ​യി​ലെ​ത്തി മൃ​ത​ദേ​ഹ​ത്തി​നാ​യി തി​ര​ച്ചി​ല്‍ ന​ട​ത്തും.