ചികിത്സ വൈകി, രോഗി മരിച്ചു: കോഴിക്കോട് മെഡിക്കൽ കോളജിനെതിരേ പരാതി
Tuesday, November 19, 2024 9:39 AM IST
കോഴിക്കോട്: ചികിത്സ വൈകിയതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗി മരിച്ചെന്ന് പരാതി. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജനിയാണ് മരിച്ചത്.
നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഈമാസം നാലിനാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഇന്ന് പുലർച്ചെ രണ്ടോടെ രജനി മരണത്തിനു കീഴടങ്ങുകയായിരുന്നു.
എന്നാൽ, രജനിക്ക് ആദ്യം മാനസിക രോഗത്തിനുള്ള ചികിത്സയാണ് നൽകിയതെന്നും വൈകിയാണ് ന്യൂറോ ചികിത്സ നൽകിയതെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തി.
അതേസമയം, കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചിട്ടുണ്ട്.