അ​മൃ​ത്സ​ർ: ഡി​ജി​റ്റ​ൽ അ​റ​സ്റ്റെ​ന്ന പേ​രി​ൽ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ത്തെ പി​ടി​കൂ​ടി പ​ഞ്ചാ​ബ് പോ​ലീ​സ്. ആ​സാം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ പ​ഞ്ചാ​ബ് പോ​ലീ​സി​ന്‍റെ സൈ​ബ​ർ ക്രൈം ​ഡി​വി​ഷ​ൻ അ​റ​സ്റ്റ് ചെ​യ്ത​താ​യി ഡി​ജി​പി ഗൗ​ര​വ് യാ​ദ​വ് പ​റ​ഞ്ഞു.

അ​സ​മി​ലെ കാം​രൂ​പ് സ്വ​ദേ​ശി​ക​ളാ​യ ന​സ്‌​റു​ൽ അ​ലി, മി​ദു​ൽ അ​ലി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മും​ബൈ സൈ​ബ​ർ ക്രൈം ​ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ചി​ല​ർ 76കാ​ര​നാ​യ വ​യോ​ധി​ക​നെ ക​ബ​ളി​പ്പി​ച്ച് 76 ല​ക്ഷം രൂ​പ ക​വ​ർ​ന്നി​രു​ന്നു. വി​ര​മി​ച്ച സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

കേ​സി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ര​ണ്ട് പ്ര​തി​ക​ളെ​യും മൊ​ഹാ​ലി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.