കൊ​ച്ചി: പൂ​ജ ചെ​യ്യാ​ൻ അ​മ്പ​ല​ത്തി​ലെ​ത്തി​യ പ​ട്ടി​ക​ജാ​തി​ക്കാ​ര​നാ​യ യു​വാ​വി​നെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​റ​ണാ​കു​ളം വ​ട​ക്ക​ൻ പ​റ​വൂ​ർ ത​ത്ത​പ്പ​ള്ളി ശ്രീ ​ദു​ർ​ഗ ക്ഷേ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​യാ​യ ജ​യേ​ഷ് ജാ​തി ചോ​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പ​റ​വൂ​ർ കൊ​ടു​വ​ഴ​ങ്ങ സ്വ​ദേ​ശി​യാ​ണ് അ​ധി​ക്ഷേ​പം നേ​രി​ട്ട​ത്. യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ നോ​ർ​ത്ത് പ​റ​വൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​ട്ടി​ക​ജാ​തി അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. തി​രു​വി​താം​കൂ​ർ ദേ​വ​സ്വ​ത്തി​ന് കീ​ഴി​ലാ​ണ് ത​ത്ത​പ്പ​ള്ളി ശ്രീ ​ദു​ർ​ഗ ക്ഷേ​ത്രം.