ഹൊ​ബാ​ര്‍​ട്ട്: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര തൂ​ത്തു​വാ​രി ഓ​സ്‌​ട്രേ​ലി​യ. മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ഏ​ഴ് വി​ക്ക​റ്റി​നാ​യി​രു​ന്നു ഓ​സീ​സി​ന്‍റെ ജ​യം. സ്കോ​ർ: പാ​ക്കി​സ്ഥാ​ൻ 117/10, ഓ​സ്ട്രേ​ലി​യ 118/3.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത പാ​ക്കി​സ്ഥാ​ൻ 18.1 ഓ​വ​റി​ൽ 117 റ​ൺ​സി​ന് എ​ല്ലാ​വ​രും കൂ​ടാ​രം ക​യ​റി. 41 റ​ണ്‍​സ് നേ​ടി​യ ബാ​ബ​ര്‍ അ​സ​മാ​ണ് ടോ​പ് സ്‌​കോ​റ​ര്‍. ഹ​സീ​ബു​ള്ള ഖാ​ന്‍ (24), ഇ​ര്‍​ഫാ​ന്‍ ഖാ​ന്‍ (10), ഷ​ഹീ​ന്‍ അ​ഫ്രീ​ദി (16) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് പാ​ക് നി​ര​യി​ല്‍ ര​ണ്ട​ക്കം കടന്ന​ത്.

ഓ​സീ​സി​ന് വേ​ണ്ടി ആ​രോ​ണ്‍ ഹാ​ര്‍​ഡി മൂ​ന്നും സ്‌​പെ​ന്‍​സ​ര്‍ ജോ​ണ്‍​സ​ണ്‍, ആ​ഡം സാം​പ എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഓ​സീ​സ് 11.2 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു. മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സി​ന്‍റെ വെ​ടി​ക്കെ​ട്ടാ​ണ് ഓ​സ്ട്രേ​ലി​യ​ൻ വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്.

27 പ​ന്തു​ക​ള്‍ നേ​രി​ട്ട സ്റ്റോ​യി​നി​സ് 61 റ​ണ്‍​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്നു. അ​ഞ്ച് വീ​തം സി​ക്‌​സും ഫോ​റും താ​ര​ത്തി​ന്‍റെ ബാ​റ്റി​ൽ നി​ന്നും പി​റ​ന്നു. പാ​ക്കി​സ്ഥാ​നാ​യി അ​ബ്ബാ​സ് അ​ഫ്രീ​ദി, ഷ​ഹീ​ന്‍ അ​ഫ്രീ​ദി, ജ​ഹ​ന്ദാ​ദ് ഖാ​ൻ എ​ന്നി​വ​ർ ഓ​രോ​വി​ക്ക​റ്റ് വീ​തം നേ​ടി.

സ്റ്റോ​യി​ൻ​സി​നെ ക​ളി​യി​ലെ താ​ര​മാ​യും സ്‌​പെ​ന്‍​സ​ര്‍ ജോ​ണ്‍​സ​ണെ പ​ര​മ്പ​ര​യു​ടെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.