തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട​യി​ൽ ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്നും ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി വീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് നി​ർ​ദേ​ശി​ച്ച് മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

പ​ത്ത​നം​തി​ട്ട എ​സ്എം​ഇ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലെ നാ​ലാം വ​ർ​ഷ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി അ​മ്മു സ​ജീ​വ് (22) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. മ​ക​ളു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​മ്മു പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ വ​നി​താ ഹോ​സ്റ്റ​ലി​ന്‍റെ മു​ക​ളി​ൽ​നി​ന്നു വീ​ണു മ​രി​ച്ച​ത്. സ​ഹ​പാ​ഠി​ക​ളി​ൽ ചി​ല​രു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പീ​ഡ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു.

ഒ​പ്പം പ​ഠി​ക്കു​ന്ന ചി​ല വി​ദ്യാ​ർ​ഥി​നി​ക​ൾ ഹോ​സ്റ്റ​ലി​ൽ വ​ച്ച് മാ​ന​സി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​താ​യി അ​മ്മു നേ​ര​ത്തേ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് സ​ജീ​വ് പ്രി​ൻ​സി​പ്പ​ലി​നു പ​രാ​തി ന​ൽ​കി​യി​രു​ന്നു.

മ​രി​ച്ച അ​ന്നു വൈ​കി​ട്ട് നാ​ലി​ന് അ​മ്മു മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​ര​ൻ അ​ഖി​ലി​നെ​യും വി​ളി​ച്ചി​രു​ന്നു. സം​സാ​ര​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത ഇ​ല്ലാ​യി​രു​ന്നെ​ന്നാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്.

കോ​ഴ്സ് തീ​രാ​ൻ ഒ​രു മാ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കെ അ​മ്മു ജീ​വ​നൊ​ടു​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കോ​ള​ജി​ലെ അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മൊ​ഴി പ​ത്ത​നം​തി​ട്ട പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി.