തി​രു​വ​ന​ന്ത​പു​രം: പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ന്ന കാ​ല​ത്ത് ഇ​ന്ത്യ​യി​ല​ങ്ങോ​ള​മി​ങ്ങോ​ളം ക​ലാ​പ​ങ്ങ​ള്‍ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​പ്പോ​ള്‍ കേ​ര​ളം ക​ത്താ​തെ നി​ന്ന​ത് പാ​ണ​ക്കാ​ട് കു​ടും​ബ​ത്തി​ന്‍റെ ഇ​ട​പെ​ട​ലും മു​സ്‌​ലീം ലീ​ഗി​ന്‍റെ നി​ല​പാ​ടും കൊ​ണ്ടാ​ണ്.

ആ ​കു​ടും​ബ​ത്തി​ല്‍​പ്പെ​ട്ട ഒ​രാ​ളി​നെ മ​ത​നി​ര​പേ​ക്ഷ​ത പ​ഠി​പ്പി​ക്കാ​ന്‍ പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ടേ​ണ്ട​തി​ല്ല. സാ​ദി​ഖ് അ​ലി ത​ങ്ങ​ള്‍ പാ​ണ​ക്കാ​ട് കു​ടും​ബ​ത്തി​ന്‍റെ​യും ലീ​ഗി​ന്‍റെ​യും മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടു​ക​ള്‍ മു​റു​ക്കി​പ്പി​ടി​ക്കു​ന്ന​യാ​ളാ​ണ് എ​ന്ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക​റി​യാം. സം​ഘ​പ​രി​വാ​ര്‍ പാ​ള​യ​ത്തി​ല്‍ നി​ന്നും പു​റ​ത്തു ക​ട​ന്നു മ​ത​നി​ര​പേ​ക്ഷ ചേ​രി​യി​ലെ​ത്തി​യ സ​ന്ദീ​പ് വാ​ര്യ​രെ പാ​ണ​ക്കാ​ട് സ്വീ​ക​രി​ച്ച​താ​ണ് പി​ണ​റാ​യി വി​ജ​യ​നെ ചൊ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സ​ന്ദീ​പി​നാ​യി ചു​വ​പ്പു പ​ര​വ​താ​നി വി​രി​ച്ചു കാ​ത്തി​രു​ന്നി​ട്ടും ല​ഭി​ക്കാ​ത്ത കൊ​തി​ക്കെ​റു​വാ​ണ്. കി​ട്ടാ​ത്ത മു​ന്തി​രി പു​ളി​ക്കും എ​ന്ന രീ​തി​യി​ല്‍ മാ​ത്ര​മേ പി​ണ​റാ​യി​യു​ടെ ഈ ​രോ​ഷ​ത്തെ കാ​ണു​ന്നു​ള്ളൂ​വെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.