കോ​ഴി​ക്കോ​ട്: ല​ഹ​രി​മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്. കൊ​യി​ലാ​ണ്ടി​യി​ലാ​ണ് സം​ഭ​വം. എ​സ്ഐ ജി​തേ​ഷ്, ഗ്രേ​ഡ് എ​സ്ഐ അ​ബ്ദു​ള്ള, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​വീ​ൺ കു​മാ​ർ, സി​നു രാ​ജ് തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഴ​യ ചി​ത്രാ ടാ​ക്കീ​സി​ന് സ​മീ​പ​ത്ത് പോ​ലീ​സു​കാ​ർ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ പോ​ലീ​സ് സം​ഘ​ത്തെ അ​ക്ര​മി സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി മേ​ലൂ​ർ സ്വ​ദേ​ശി രോ​ഹി​ത്തി​നെ കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.