അ​മ​രാ​വ​തി: സ്കൂ​ൾ അ​സം​ബ്ലി​ക്ക് വൈ​കി​യെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മു​ടി​മു​റി​ച്ച് അ​ധ്യാ​പി​ക. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ല്ലൂ​രി സീ​താ​രാ​മ​രാ​ജു ജി​ല്ല​യി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ ഗേ​ൾ​സ് സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​യ ക​സ്തൂ​ർ​ബാ ഗാ​ന്ധി ബാ​ലി​ക വി​ദ്യാ​ല​യ​ത്തി​ലാ​ണ് സം​ഭ​വം.

സാ​യി പ്ര​സ​ന്ന എ​ന്ന അ​ധ്യാ​പി​ക​യാ​ണ് ഈ ​പ്ര​വൃ​ത്തി ചെ​യ്ത​ത്. 18 വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മു​ടി​യാ​ണ് ഇ​വ​ർ മു​റി​ച്ച​ത്. നാ​ല് വി​ദ്യാ​ർ​ഥി​നി​ക​ളെ ഇ​വ​ർ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും അ​വ​രെ വെ​യി​ല​ത്ത് നി​ർ​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ആ​രോ​ടും പ​റ​യ​രു​തെ​ന്നും ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​രോ​പി​ക്കു​ന്നു.

വി​ദ്യാ​ർ​ഥി​നി​ക​ൾ ര​ക്ഷി​താ​ക്ക​ളോ​ട് പ​രാ​തി​പ്പെ​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​ച്ച​ട​ക്കം വ​ള​ർ​ത്താ​നാ​ണ് താ​ൻ ഇ​പ്ര​കാ​രെ ചെ​യ്ത​തെ​ന്ന് പ്ര​സ​ന്ന പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ഇ​വ​രോ​ട് സ്കൂ​ൾ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.