ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി; പുതിയ മന്ത്രിസഭ അധികാരത്തില്‍
Monday, November 18, 2024 3:09 PM IST
കൊളംബോ: ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി. കൊളംബോയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അനിരു കുമാര ദിസനായകെ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റും പ്രധാനമന്ത്രിയും അടക്കം 22 പേരടങ്ങുന്ന മന്ത്രിസഭയാണ് ചുമതലയേറ്റെടുത്തത്.
പ്രതിരോധ, ധനകാര്യ വകുപ്പുകൾ പ്രസിഡന്റ് കൈവശം വയ്ക്കും. അതേസമയം, മന്ത്രിസഭയിൽ മുസ്ലിം പ്രാതിനിധ്യമില്ല. 225 അംഗ പാർലമെന്റിൽ 159 സീറ്റ് നേടിയാണ് ഇടതുസഖ്യമായ എൻപിപി അധികാരത്തിലെത്തിയത്.
പ്രധാനമന്ത്രി സ്ഥാനത്തിന് പുറമെ വിദ്യാഭ്യാസ വകുപ്പും ഹരിണി ഏറ്റെടുക്കും. സാമൂഹ്യ ശാസ്ത്രജ്ഞയും അക്കാദമിക് ആക്ടിവിസ്റ്റും രാഷ്ട്രീയപ്രവര്‍ത്തകയുമായ ഹരിണി നിരേക അമരസൂര്യ ഈ വര്‍ഷം സെപ്റ്റംബര്‍ 24 മുതല്‍ ലങ്കയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു വരികയാണ്.
വനിതാ ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന സരോജ സാവിത്രി പോൾരാജാണ് മന്ത്രിസഭയിലെ മറ്റൊരു സ്ത്രീ പ്രാതിനിധ്യം.