കൊ​ച്ചി: ന​ട​നും അ​മ്മ മു​ൻ ഭാ​ര​വാ​ഹി​യു​മാ​യ ഇ​ട​വേ​ള ബാ​ബു​വി​നെ​തി​രേ​യു​ള്ള ബ​ലാ​ത്സം​ഗ കേ​സി​ന്‍റെ കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശം ന​ല്കി ഹൈ​ക്കോ​ട​തി. ജ​സ്റ്റീ​സ് ബ​ദ​റു​ദ്ദീ​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

ത​നി​ക്കെ​തി​രേ​യു​ള്ള കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ട​വേ​ള ബാ​ബു ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​മു​ണ്ടാ​യ​ത്. ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റി​ന്‍റെ പ​രാ​തി​യി​ലാ​യി​രു​ന്നു ഇ​ട​വേ​ള ബാ​ബു​വി​നെ​തി​രെ കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കേ​സ് റ​ദ്ദാ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ട​വേ​ള ബാ​ബു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി കേ​സി​ന്‍റെ തു​ട​ര്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ താ​ത്കാ​ലി​ക​മാ​യി സ്‌​റ്റേ ചെ​യ്തി​രു​ന്നു.