പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ല​ക്കാ​ട്ട് ഭൂ​രി​പ​ക്ഷ ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​വാ​ദി​ക​ൾ എ​ൽ​ഡി​എ​ഫി​നെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ഒ​രു രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​യു​ടെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ എ​ന്ന നി​ല​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പാ​ണ​ക്കാ​ട് ത​ങ്ങ​ള്‍​ക്കെ​തി​രെ രാ​ഷ്ട്രീ​യ വി​മ​ര്‍​ശ​നം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, അ​തി​ൽ വ​ർ​ഗീ​യ അ​ജ​ണ്ട പ്ര​ച​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ലീ​ഗ് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ​യും എ​സ‍്ഡി​പി​ഐ​യു​ടെ​യും ത​ട​വ​റ​യി​ലാ​ണ്. ഇ​ത് എ​ല്ലാ വോ​ട്ട​ർ​മാ​രും തി​രി​ച്ച​റി​യ​ണം. പാ​ണ​ക്കാ​ട് ത​ങ്ങ​ൾ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ നേ​താ​വാ​ണ്. ത​ങ്ങ​ളെ വി​മ​ർ​ശി​ക്കാ​ൻ പാ​ടി​ല്ല എ​ന്ന് പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ആ​ര്‍​എ​സ്എ​സി​ന്‍റെ​യും ബി​ജെ​പി​യു​ടേ​യും സ​മു​ന്ന​ത നേ​താ​വാ​യ സ​ന്ദീ​പ് വാ​ര്യ​ര്‍ ഇ​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. ആ​ര്‍​എ​സ്എ​സി​ന്‍റെ ഭാ​ഗ​മാ​യി തി​ക​ഞ്ഞ വ​ര്‍​ഗീ​യ പ്ര​ചാ​ര​വേ​ല സം​ഘ​ടി​പ്പി​ച്ച​യാ​ളാ​ണ് സ​ന്ദീ​പ് വാ​ര്യ​ര്‍.

അ​ദ്ദേ​ഹം ബി​ജെ​പി ബ​ന്ധം ഉ​പേ​ക്ഷി​ച്ചു എ​ന്നു മാ​ത്ര​മേ പ​റ​ഞ്ഞി​ട്ടു​ള്ളൂ, ആ​ര്‍​എ​സ്എ​സ് ബ​ന്ധം ഉ​പേ​ക്ഷി​ച്ചെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല. ഗാ​ന്ധി​ജി വ​ധം, ജ​മ്മു ക​ശ്മീ​ര്‍ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ സ​ന്ദീ​പ് വാ​ര്യ​ര്‍ എ​ന്തൊ​ക്കെ​യാ​ണ് പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക​റി​യാ​മെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് 2500 ഓ​ളം ക​ള്ള വോ​ട്ടും ഇ​ര​ട്ട വോ​ട്ടും അ​ട​ക്കം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​ത് വ്യാ​ജ ഐ​ഡി കാ​ർ​ഡ് ഉ​ണ്ടാ​ക്കി​യ നേ​താ​വാ​ണ്. ഇ​തി​ന് ചി​ല ബി​എ​ൽ​ഒ​മാ​ര്‍ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ്. ആ ​വോ​ട്ടു​ക​ൾ മു​ഴു​വ​ൻ നീ​ക്ക​ണം​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ചേ​ല​ക്ക​ര​യി​ൽ എ​ൽ​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടും. വ​യ​നാ​ട് നി​ല മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.