മ​ല​പ്പു​റം: മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍​ക്കെ​തി​രേ​യു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രാ​മ​ർ​ശം പൊ​ളി​റ്റി​ക്ക​ൽ അ​റ്റാ​ക്ക് അ​ല്ല മ​റി​ച്ച്, പി​ആ​ർ ഏ​ജ​ൻ​സി​ക​ൾ ഒ​ളി​പ്പി​ച്ചു​വ​ച്ചി​രി​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​നി​ലെ സം​ഘി ഇ​ട​യ്ക്കി​ടെ പു​റ​ത്തേ​ക്ക് വ​രു​ന്ന​താ​ണെ​ന്ന് പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ.

ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കെ ​സു​രേ​ന്ദ്ര​ൻ പ​റ​യേ​ണ്ട രീ​തി​യി​ലു​ള്ള പ്ര​തി​ക​ര​ണ​മാ​ണ് പി​ണ​റാ​യി പ​റ​ഞ്ഞ​ത്. സു​രേ​ന്ദ്ര​ന് സം​സാ​രി​ക്കാ​ൻ പി​ണ​റാ​യി അ​വ​സ​രം ഇ​ല്ലാ​താ​ക്കി​യെ​ന്നും രാ​ഹു​ൽ പ​രി​ഹ​സി​ച്ചു.

സാ​ദി​ഖ​ലി ത​ങ്ങ​ള്‍ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ ഒ​രു അ​നു​യാ​യി​യു​ടെ മ​ട്ടി​ല്‍ പെ​രു​മാ​റു​ന്ന​യാ​ളാ​ണെ​ന്നാ​യി​രു​ന്നു പി​ണ​റാ​യി പാ​ല​ക്കാ​ട്ട് പ​റ​ഞ്ഞ​ത്.