പാ​ല​ക്കാ​ട്: പ്ര​ചാ​ര​ണ​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പം എ​ന്ന​വ​കാ​ശ​പ്പെ​ട്ട് മൂ​ന്നു മു​ന്ന​ണി​ക​ളും വോ​ട്ട​ർ​മാ​രി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്പോ​ൾ തീ​ർ​ച്ച​യാ​യും ഉ​റ​പ്പി​ക്കാം; പാ​ല​ക്കാ​ട്ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൊ​ടി​പാ​റും. അ​ര​യും ത​ല​യും മു​റു​ക്കി നേ​താ​ക്ക​ളും അ​ണി​ക​ളും രം​ഗ​ത്തി​റ​ങ്ങി​യ​താ​ണ് ഒ​രി​ക്ക​ലു​മി​ല്ലാ​ത്ത പോ​രാ​ട്ട ആ​വേ​ശം പാ​ല​ക്കാ​ടി​നു പ​ക​ർ​ന്നു​ന​ൽ​കി​യ​ത്.

ഞാ​യ​റാ​ഴ്ച​ത്തെ അ​വ​സാ​ന അ​വ​ധി​ദി​ന​വും അ​വ​സാ​ന​ലാ​പ്പി​ലെ പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു മു​ന്ന​ണി​സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും. ഇ​ന്നു കൊ​ട്ടി​ക്ക​ലാ​ശ​മാ​ണ്, പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന അ​ട​വു​ക​ൾ​ക്കി​ടെ, മാ​റി​നി​ന്നേ​ക്കാ​വു​ന്ന വോ​ട്ടു​ക​ൾ​കൂ​ടി ഉ​റ​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളും മു​ന്ന​ണി​ക​ൾ പ​യ​റ്റു​ന്നു.

നാ​ളെ നി​ശ​ബ്ദ​പ്ര​ചാ​ര​ണം. 20നു ​പാ​ല​ക്കാ​ട് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തു​ന്പോ​ൾ 27 നാ​ൾ നീ​ണ്ട പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ആ​രോ​പ​ണ-​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​ടെ​യും വി​ല​യി​രു​ത്ത​ലാ​കും നി​ഴ​ലി​ക്കു​ക. പാ​ല​ക്കാ​ട്ടെ പ്ര​ചാ​ര​ണ​ച്ചൂ​ടും ആ​വേ​ശ​വും വി​വാ​ദ​ങ്ങ​ളു​മെ​ല്ലാം കേ​ര​ള​മൊ​ട്ടാ​കെ അ​ല​യ​ടി​ച്ചി​രു​ന്നു.

ക​ല്പാ​ത്തി ര​ഥോ​ത്സ​വ​ത്തി​ന്‍റെ പേ​രി​ൽ മാ​ത്രം നീ​ട്ടി​യ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം തേ​രു​കാ​റ്റി​നെ​പ്പോ​ലെ വി​വാ​ദ​ച്ചൂ​ടി​നും ശ​മ​ന​മു​ണ്ടാ​യി​ട്ടി​ല്ല. ക​ന​ത്ത പോ​ളിം​ഗ് ത​ന്നെ​യാ​ണു മൂ​ന്നു മു​ന്ന​ണി​ക​ളും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വാ​നോ​ളം പ്ര​തീ​ക്ഷ​യി​ൽ​ത്ത​ന്നെ മു​ന്നേ​റു​ന്ന മു​ന്ന​ണി​ക​ൾ​ക്ക് 23ലെ ​തെ​ര​ഞ്ഞെ​ടു​പ്പു​വി​ധി നി​ർ​ണാ​യ​കം​ത​ന്നെ​യാ​ണ്. ഏ​റെ​ക്കാ​ലം കേ​ര​ള​മൊ​ട്ടാ​കെ ച​ർ​ച്ച ചെ​യ്തേ​ക്കാ​വു​ന്ന രാ​ഷ്‌​ട്രീ​യ കൊ​ടു​ങ്കാ​റ്റി​നാ​കും തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം നാ​ന്ദി കു​റി​ക്കു​ക.

തി​രി​ഞ്ഞു​കൊ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ൾ

പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​ർ, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​പി.​സ​രി​ൻ എ​ന്നി​വ​ർ ത​മ്മി​ലു​ള്ള ത്രി​കോ​ണ​മ​ത്സ​രം ശ​ക്ത​മാ​ണ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ൽ ദേ​ശീ​യ​നേ​താ​ക്ക​ളു​ടെ ഒ​ഴു​ക്കു കു​റ​വാ​യി​രു​ന്നെ​ങ്കി​ലും സം​സ്ഥാ​ന നേ​താ​ക്ക​ൾ നേ​രി​ട്ടെ​ത്തി​യാ​ണു പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ​നേ​താ​വു​മ​ട​ക്കം മു​ന്ന​ണി​ക​ളി​ലെ പ്ര​മു​ഖ​ർ രം​ഗ​ത്തെ​ത്തി.

രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ൾ​ക്കു നേ​രേ പ​ര​സ്പ​രം പ്ര​യോ​ഗി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ പ​ല​പ്പോ​ഴും തി​രി​ച്ച​ടി​ക്കു​ന്ന കാ​ഴ്ച​യും പ്ര​ചാ​ര​ണ​ത്തി​നി​ടെ ക​ണ്ടു. താ​മ​സ​സ്ഥ​ല​ത്തു ക​യ​റി​യു​ള്ള പോ​ലീ​സ് പ​രി​ശോ​ധ​ന​യും പാ​ല​ക്കാ​ടി​നു മു​ൻ അ​നു​ഭ​വ​മി​ല്ലാ​ത്ത കാ​ഴ്ച​യാ​യി​രു​ന്നു.

സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യം, ക​ള്ള​പ്പ​ണം ട്രോ​ളി​വി​വാ​ദം, ഹോ​ട്ട​ൽ റെ​യ്ഡ്, മ​റു​ക​ണ്ടം​ചാ​ട​ൽ, വി​വാ​ദ​ക​ത്തു​ക​ൾ, പ​രാ​മ​ർ​ശ​ങ്ങ​ൾ, സ്പി​രി​റ്റ്, വ്യാ​ജ​വോ​ട്ട്, ഇ​ര​ട്ട​വോ​ട്ട്, കൈ​കൊ​ടു​ക്ക​ൽ, കൈ​കൊ​ടു​ക്കാ​തി​രി​ക്ക​ൽ, നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​വും അ​സാ​ന്നി​ധ്യ​വും, ആ​ത്മ​ക​ഥ, മു​ന​ന്പം വി​ഷ​യ​വു​മ​ട​ക്കം പാ​ല​ക്കാ​ട്ട് ച​ർ​ച്ച​ചെ​യ്യാ​തെ പോ​യ വി​ഷ​യ​ങ്ങ​ൾ കു​റ​വാ​യി​രു​ന്നു. പ​ര​സ്പ​രാ​രോ​പ​ണ​ങ്ങ​ൾ പ​ല​പ്പോ​ഴും തി​രി​ഞ്ഞു​കൊ​ത്തി​യ​തും പ്ര​ചാ​ര​ണ​ത്തി​നു കൊ​ഴു​പ്പു​കൂ​ട്ടി.

തു​ട​ർ​ന്ന ട്വി​സ്റ്റു​ക​ൾ/b>

ട്വി​സ്റ്റു​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു പാ​ല​ക്കാ​ട്ടെ പ്ര​ചാ​ര​ണ​രം​ഗം. ക​ത്തു​വി​വാ​ദം മ​റി​ക​ട​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ദ്യ​മേ ക​ളം​പി​ടി​ച്ച​പ്പോ​ൾ പ്ര​ചാ​ര​ണ​ത്തി​ലെ ആ​ദ്യ​ട്വി​സ്റ്റു​മാ​യാ​ണ് ഇ​ട​തു​സ്ഥാ​നാ​ർ​ഥി രം​ഗ​ത്തെ​ത്തി​യ​ത്. ഏ​റെ അ​നി​ശ്ചി​ത​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ദേ​ശീ​യ നേ​തൃ​ത്വം സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ബി​ജെ​പി​ക്കും ട്വി​സ്റ്റി​ലൂ​ടെ സ്ഥാ​നാ​ർ​ഥി​യാ​യി.

പി​ന്നീ​ട് വി​വാ​ദ​ങ്ങ​ൾ ഓ​രോ ദി​ന​വും ആ​ളി​ക്ക​ത്തു​ക​യാ​യി​രു​ന്നു. അ​വ​സാ​ന ട്വി​സ്റ്റി​ന്‍റെ മേ​ൽ​ക്കൈ ഇ​പ്പോ​ൾ യു​ഡി​എ​ഫി​നാ​ണു ല​ഭി​ച്ച​ത്. ബി​ജെ​പി​യു​ടെ ശൗ​ര്യ​മു​ഖ​മാ​യി​രു​ന്ന സ​ന്ദീ​പ് വാ​ര്യ​രെ പാ​ള​യി​ത്തി​ലെ​ത്തി​ച്ചാ​ണു കോ​ൺ​ഗ്ര​സ് അ​വ​സാ​ന ലാ​പ്പി​നു കൊ​ഴു​പ്പു​കൂ​ട്ടി​യ​ത്.

ഡീ​ൽ വി​വാ​ദം നീ​ളും

തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം പു​റ​ത്തു​വ​ന്നാ​ലും പാ​ല​ക്കാ​ട് മ​ണ്ഡ​ലം ഏ​റെ​ക്കാ​ലം കേ​ര​ള രാ​ഷ്‌​ട്രീ​യ​ച​ർ​ച്ച​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​മെ​ന്നു​റ​പ്പി​ക്കാം. ഇ​തി​ൽ പ്ര​ധാ​നം ഡീ​ൽ വി​വാ​ദം​ത​ന്നെ. വി​ജ​യി​ക്കു​ന്ന​ത് ആ​രാ​യാ​ലും ര​ണ്ടാം​സ്ഥാ​ന​വും ഡീ​ൽ​വി​വാ​ദ​വു​മെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വ​ന്നു​ക​ഴി​ഞ്ഞും ഏ​റെ​ക്കാ​ലം ച​ർ​ച്ച​യാ​കും.

വ​ട​ക​ര​യി​ലെ സ​ഹാ​യ​ത്തി​നു​പ​ക​ര​മാ​യി പാ​ല​ക്കാ​ട്ട് സ​ഹാ​യ​മെ​ന്ന ഡീ​ലാ​ണ് കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലു​ള്ള​തെ​ന്നു സി​പി​എം ആ​രോ​പി​ക്കു​ന്നു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​ക്കു തു​ട​ർ​ഭ​ര​ണ​സാ​ധ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണു ഡീ​ലെ​ന്നും സി​പി​എം പ്ര​ച​രി​പ്പി​ക്കു​ന്നു.

എ​ന്നാ​ൽ, ഡീ​ൽ എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ലാ​ണെ​ന്ന് യു​ഡി​എ​ഫ് വാ​ദി​ക്കു​ന്ന​ത്. സി​പി​എം പാ​ർ​ട്ടി​സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​തെ മു​ന്പു പാ​ർ​ട്ടി​യെ വെ​ല്ലു​വി​ളി​ച്ചു​ന​ട​ന്ന​യാ​ളെ സ്വ​ത​ന്ത്ര പ​രി​വേ​ഷ​ത്തി​ൽ രം​ഗ​ത്തി​റ​ക്കു​ന്ന​തു ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നാ​ണു യു​ഡി​എ​ഫ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഡീ​ൽ ആ​രു ത​മ്മി​ലാ​യി​രു​ന്നെ​ന്നു വോ​ട്ടെ​ടു​പ്പു​ഫ​ലം വ​രു​ന്പോ​ൾ തി​രി​ച്ച​റി​യാ​മെ​ന്നു ബി​ജെ​പി​യും പ​റ​യു​ന്നു.