ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണം; കോൺഗ്രസ് ഹൈക്കോടതിയിലേക്ക്
Monday, November 18, 2024 6:35 AM IST
കോഴിക്കോട്: ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഹർജിയിൽ പോലീസിനും റിട്ടേണിംഗ് ഓഫീസർക്കുമെതിരെ പരാതി ഉന്നയിക്കും.
മെഡിക്കല്‍ കോളജ് എസിപിയുടെ നേതൃത്തിലുള്ള പോലീസ്, സിപിഎം അതിക്രമങ്ങള്‍ കൈയും കെട്ടി നോക്കി നിന്നെന്നും വ്യാപകമായി കള്ളവോട്ടുകളും അട്ടിമറിയും നടന്നിട്ടും റിട്ടേണിംഗ് ഓഫീസര്‍ പക്ഷപാതം കാണിച്ചെന്നുമാണ് കോണ്‍ഗ്രസിന്റെ പരാതി.
ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയോടെ ജനാധിപത്യ സംരക്ഷണസമിതി എന്ന പാനലിൽ മത്സരിച്ച കോൺഗ്രസ് വിമതരാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് ദിനത്തിൽ വലിയ സംഘർഷമാണ് ചേവായൂരിൽ നടന്നത്.