ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യെ കൈ​മാ​റാ​ൻ ഇ​ന്ത്യ​യോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ബം​ഗ്ലാ​ദേ​ശ് മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ് മു​ഹ​മ്മ​ദ് യൂ​നു​സ്. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ പൗ​ര​ന്മാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ത​ന്‍റെ സ​ർ​ക്കാ​ർ എ​ല്ലാ​വി​ധ ശ്ര​മ​ങ്ങ​ളും തു​ട​രു​ക​യാ​ണെ​ന്നും ഇ​ട​ക്കാ​ല സ​ർ​ക്കാ​രി​ന്‍റെ 100 ദി​വ​സം പൂ​ർ​ത്തി​യാ​കു​ന്ന വേ​ള​യി​ൽ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ യൂ​നു​സ് പ​റ​ഞ്ഞു.

ഓ​രോ കൊ​ല​പാ​ത​ക​ത്തി​നും ഞ​ങ്ങ​ൾ നീ​തി ഉ​റ​പ്പാ​ക്കും. പ​ത​റി വീ​ണ സ്വേ​ച്ഛാ​ധി​പ​തി ഷെ​യ്ഖ് ഹ​സീ​ന​യെ തി​രി​ച്ച​യ​ക്കാ​ൻ ഞ​ങ്ങ​ൾ ഇ​ന്ത്യ​യോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് യൂ​നു​സ് പ​റ​ഞ്ഞ​താ​യി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ബി​എ​സ്എ​സ് വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ മാ​സം യു​കെ ആ​സ്ഥാ​ന​മാ​യു​ള്ള ഫി​നാ​ൻ​ഷ്യ​ൽ ടൈം​സ് ദി​ന​പ​ത്ര​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ, ഹ​സീ​ന​യെ കൈ​മാ​റാ​ൻ ഇ​ന്ത്യ​യോ​ട് ത​ന്‍റെ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്ന് യൂ​നു​സ് പ​റ​ഞ്ഞി​രു​ന്നു.

ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്ന് സ​ർ​ക്കാ​ർ നി​ലം​പ​തി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഷെ​യ്ഖ് ഹ​സീ​ന ഇ​ന്ത്യ​യി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത​ത്. ഹ​സീ​ന സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടെ 1500 ഓ​ളം പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 19,931 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.