റഹീമിന്റെ മോചനം; കേസ് ഡിസംബർ എട്ടിന് കേൾക്കുമെന്ന് കോടതി
Sunday, November 17, 2024 9:23 PM IST
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ കേസ് ഡിസംബർ എട്ടിന് കേൾക്കുമെന്ന് കോടതി. രാവിലെ 9.30 ന് കേസ് കേൾക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി റഹീം സഹായ സമിതി വ്യക്തമാക്കി.
നേരത്തെ സമയം അനുവദിച്ചുകിട്ടാൻ കോടതിയ സമീപിക്കാനാണ് റഹീമിന്റെ അഭിഭാഷകന്റെ നീക്കം. ഇന്ന് അനുകൂല വിധി പ്രതീക്ഷിച്ചിരുന്നതായും സഹായ സമിതി പറഞ്ഞു.
പതിനെട്ട് വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ ജയില്‍ മോചന കേസില്‍ ഇന്നും മോചന ഉത്തരവ് ഉണ്ടായില്ല. വിധി പറയൽ രണ്ടാഴ്ചക്ക് ശേഷമെന്ന് ഇന്നത്തെ സിറ്റിംഗിനുശേഷം കോടതി അറിയിച്ചു.