ബിഹാറിൽ മൃതദേഹത്തിന്റെ കണ്ണ് കാണാനില്ല; എലി കരണ്ടതാകാം എന്ന് ആശുപത്രി അധികൃതർ
Sunday, November 17, 2024 6:33 PM IST
പട്ന: മൃതദേഹത്തിൽനിന്ന് കണ്ണ് കാണാതായെന്ന് പരാതി. പട്നയിലെ നളന്ദ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ചയാണ് സംഭവം.
മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ കണ്ണ് ആണ് കാണാതായത്. ആശുപത്രി അധികൃതർ അവയവം അനുവാദം കൂടാതെ നീക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
എന്നാൽ മൃതദേഹത്തിന്റെ കണ്ണ് എലി കരണ്ടതാകാം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അജ്ഞാതന്റെ വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ വെള്ളിയാഴ്ച മരണപ്പെടുകയായിരുന്നു.