കോ​ഴി​ക്കോ​ട്: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​ക്ക് ആം​ബു​ല​ൻ​സി​ൽ സു​ഖ​പ്ര​സ​വം. ആ​സാം സ്വ​ദേ​ശി​യും മു​ക്കം കു​മാ​ര​ന​ല്ലൂ​ർ മു​രി​ങ്ങ​പു​റാ​യി​ൽ താ​മ​സി​ക്കു​ന്ന19 കാ​രി​യാ​ണ് ആം​ബു​ല​ൻ​സി​ൽ പ്ര​സ​വി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​നി​വ് 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം തേ​ടു​ക​യാ​യി​രു​ന്നു. എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​സ​വം എ​ടു​ക്കാ​തെ മു​ന്നോ​ട്ട് പോ​കു​ന്ന​ത് യു​വ​തി​ക്കും കു​ഞ്ഞി​നും സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് വ്യക്തമായി.

തു​ട​ര്‍​ന്ന് ആം​ബു​ല​ൻ​സി​ൽ ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി 11.10ന് ​ആ​ണ്‍​കു​ഞ്ഞി​നെ പ്ര​സ​വി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് മു​ക്ക​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് യു​വ​തി​യേ​യും കു​ഞ്ഞി​നേ​യും മാ​റ്റി.