റി​യാ​ദ്: പ​തി​നെ​ട്ട് വ​ര്‍​ഷ​മാ​യി സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ ജ​യി​ല്‍ മോ​ച​ന കേ​സി​ല്‍ ഇ​ന്നും മോ​ച​ന ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ല്ല. വി​ധി പ​റ​യ​ൽ ര​ണ്ടാ​ഴ്ച​ക്ക് ശേ​ഷ​മെ​ന്ന് ഇ​ന്ന​ത്തെ സി​റ്റിം​ഗി​നു​ശേ​ഷം കോ​ട​തി അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ മാ​സം 21ന് ​ന​ട​ന്ന സി​റ്റിം​ഗി​ലാ​ണ് കേ​സ് ഇ​ന്ന് പ​രി​ഗ​ണി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളി​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​തി​നാ​ല്‍ ഇ​ന്ന് മോ​ച​ന ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു.

അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ വ​ധ​ശി​ക്ഷ നേ​ര​ത്തെ കോ​ട​തി റ​ദ്ദ് ചെ​യ്തി​രു​ന്നു. ബ്ല​ഡ് മ​ണി​യു​ടെ ചെ​ക്കും രേ​ഖ​ക​ളും കോ​ട​തി​യി​ലെ​ത്തി​ച്ച​തോ​ടെ മോ​ച​ന​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് വ​ധ​ശി​ക്ഷ റ​ദ്ദ് ചെ​യ്ത് വി​ധി​യെ​ത്തി​യ​ത്.

സൗ​ദി പൗ​ര​ന്‍റെ വീ​ട്ടി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു അ​ബ്ദു​ൾ റ​ഹീം. രോ​ഗി​യാ​യ കു​ട്ടി​യെ പ​രി​ച​രി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​യു​ടെ ക​ഴു​ത്തി​ല്‍ സ്ഥാ​പി​ച്ച ജീ​വ​ന്‍​ര​ക്ഷ ഉ​പ​ക​ര​ണം അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ കൈ​ത​ട്ടി പോ​കു​ക​യും കു​ട്ടി മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സൗ​ദി കോ​ട​തി അ​ബ്ദു​ൾ റ​ഹീ​മി​ന് വ​ധ​ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു.