ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മ​ന്ത്രി​യും ആം ​ആ​ദ്മി പാ​ര്‍​ട്ടി മു​തി​ര്‍​ന്ന നേ​താ​വു​മാ​യ കൈ​ലാ​ഷ് ഗെ​ഹ്‌​ലോ​ട്ട് പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും മ​ന്ത്രി​സ​ഭ​യി​ല്‍​നി​ന്നും രാ​ജി​വ​ച്ചു. എ​എ​പി മ​ന്ത്രി​സ​ഭ​യി​ല്‍ ഗ​താ​ഗ​തം, ഐ​ടി, വ​നി​താ​ശി​ശു​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന കൈ​ലാ​ഷ് മു​ഖ്യ​മ​ന്ത്രി​ക്ക് രാ​ജി​ക്ക​ത്ത് കൈ​മാ​റി.

പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് കൈ​ലാ​ഷ് ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ രാ​ജി​യി​ലേ​ക്ക് ന​യി​ച്ച​ത്. ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്നും കൈ​ലാ​ഷ് രാ​ജി​വ​ച്ചു. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി അ​ദ്ദേ​ഹം പാ​ര്‍​ട്ടി ദേ​ശീ​യ ക​ണ്‍​വീ​ന​ര്‍ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നും ക​ത്ത് ന​ല്‍​കി.

ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ ഭൂ​രി​ഭാ​ഗം സ​മ​യ​വും കേ​ന്ദ്ര​വു​മാ​യി പോ​രാ​ടാ​ന്‍ വി​നി​യോ​ഗി​ക്കു​ന്ന​തി​നാ​ല്‍ ഡ​ല്‍​ഹി​ക്ക് യ​ഥാ​ര്‍​ത്ഥ പു​രോ​ഗ​തി ഉ​ണ്ടാ​കി​ല്ലെ​ന്ന് ഇ​പ്പോ​ള്‍ വ്യ​ക്ത​മാ​ണെ​ന്ന് ക​ത്തി​ൽ കൈ​ലാ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി.

ആം ​ആ​ദ്മി പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​രു വ​ഴി​യു​മി​ല്ലെ​ന്ന് തോ​ന്നു​ന്നു. അ​തി​നാ​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് താ​ന്‍ രാ​ജി​വ​യ്ക്കു​ന്നു​വെ​ന്നും ക​ത്തി​ല്‍ കൈ​ലാ​ഷ് ഗെ​ഹ്‌​ലോ​ട്ട് പ​റ​ഞ്ഞു.