ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് ഓട്ടോഡ്രൈവർ മരിച്ചു
Sunday, November 17, 2024 10:12 AM IST
തിരുവനന്തപുരം: ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് ഓട്ടോഡ്രൈവർ മരിച്ചു. ആനയറ അരശുംമൂട് സ്വദേശി ആര്. ലക്ഷ്മണ കുമാര്‍ (50) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വാഴമുട്ടത്തുള്ള സ്വകാര്യ ടര്‍ഫിലാണ് സംഭവം. ബൗൾ ചെയ്യുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ലക്ഷ്മണ കുമാറിനെ വിശ്രമമുറിയില്‍ എത്തിച്ച് വെള്ളവും ബിസ്ക്കറ്റും നല്‍കിയിരുന്നു.
ശാരിരീക അസ്വസ്ഥത കൂടിയതോടെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ തിരുവല്ലം പോലീസ് കേസെടുത്തിട്ടുണ്ട്.