കോ​ഴി​ക്കോ​ട്: ചേ​വാ​യൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പി​ടി​ച്ചെ​ടു​ത്ത് ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ സ​മി​തി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം പി​ന്തു​ണ​ച്ച കോ​ൺ​ഗ്ര​സ് വി​മ​ത‍​ർ വി​ജ​യി​ച്ചു.

ഇ​വ​രു​ടെ 11 അം​ഗ പാ​ന​ൽ എ​ല്ലാ സീ​റ്റി​ലും ജ​യി​ച്ചു. പാ​ന​ലി​ൽ നാ​ല് പേ​ർ സി​പി​എ​മ്മി​ൽ നി​ന്നും ഏ​ഴ് പേ​ർ കോ​ൺ​ഗ്ര​സ് വി​മ​ത​രു​മാ​ണ്. ജി.​സി. പ്ര​ശാ​ന്ത് കു​മാ​റി​നെ ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ദ്ദേ​ഹ​മാ​ണ് ബാ​ങ്കി​ലെ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ്.

1963 രൂ​പീ​ക​രി​ച്ച ബാ​ങ്ക് 61 വ​ര്‍​ഷ​മാ​യി കോ​ണ്‍​ഗ്ര​സ് ആ​ണ് ഭ​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​ദ്യ സൂ​പ്പ​ര്‍​ക്ലാ​സ് ബാ​ങ്കാ​ണ് ചേ​വാ​യൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. 100 കോ​ടി​യു​ടെ ആ​സ്തി​യും 504 കോ​ടി നി​ക്ഷേ​പ​വു​മു​ള്ള ബാ​ങ്ക് 224 കോ​ടി രൂ​പ​യാ​ണ് ലോ​ണ്‍ ന​ല്‍​കി​യി​ട്ടു​ള്ള​ത്.

എ​ട്ട് ബ്രാ​ഞ്ചും മൂ​ന്ന് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റും മൂ​ന്ന് നീ​തി മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളും സ​ഞ്ച​രി​ക്കു​ന്ന എ​ടി​എം കോ​ര്‍​ബാ​ങ്കിം​ഗ് സം​വി​ധാ​ന​വും ഉ​ള്ള ബാ​ങ്കി​ന് തൊ​ണ്ട​യാ​ട് 65 സെ​ന്‍റ് സ്ഥ​ല​വും പാ​റോ​പ്പ​ടി​യി​ലും കോ​വൂ​രി​ലും സ്വ​ന്ത​മാ​യി ഭൂ​മി​യും കെ​ട്ടി​ട​വു​മു​ണ്ട്.

ചേ​വാ​യൂ​ര്‍, നെ​ല്ലി​ക്കോ​ട്, കോ​വൂ​ര്‍, കോ​ട്ടൂ​ളി, പ​റ​യ​ഞ്ചേ​രി എ​ന്നീ അ​ഞ്ച് സ്ഥ​ല​ങ്ങ​ളി​ലാ​ണ് ബാ​ങ്കി​ന് കീ​ഴി​ലു​ള്ള ബ്രാ​ഞ്ചു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 36000-ത്തി​ല്‍ അ​ധി​കം എ ​ക്ലാ​സ് മെ​മ്പ​ര്‍ ഉ​ള്ള ബാ​ങ്കി​ന്‍റെ ഭ​ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 8500 മെ​മ്പ​ര്‍​മാ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്.