യുപിയിൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ തീപിടിത്തം
Saturday, November 16, 2024 12:16 AM IST
ലക്നോ: ഉത്തർപ്രദേശിലെ ഝാൻസിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നിരവധി കുട്ടികൾ മരിച്ചതായി സൂചന. ഝാൻസി മെഡിക്കൽ കോളജിലെ കുട്ടികളുടെ വാർഡിലാണ് തീപിടിത്തമുണ്ടായത്.
തീ പിടിത്തത്തെ തുടർന്ന് പുക നിറഞ്ഞ വാർഡിന്റെ ജനൽ ചില്ലുകൾ തകർത്താണ് ഡോക്ടർമാരും മെഡിക്കൽ സ്റ്റാഫും രക്ഷാപ്രവർത്തനം നടത്തിയത്.
സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. രക്ഷാ പ്രവർത്തനങ്ങൾക്കായി ഉടൻ സ്ഥലത്തെത്താൻ ഉദ്യോഗസ്ഥരോടും ഡോക്ടർമാരോടും അദ്ദേഹം നിർദേശിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.