വയനാട് ദുരന്തം: ബിജെപി സർക്കാർ രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി
Thursday, November 14, 2024 10:45 PM IST
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി ദുരന്തസ്ഥലം നേരിട്ട് കണ്ട് എല്ലാം മനസിലാക്കിയതാണ് എന്നിട്ടും ബിജെപി സർക്കാർ രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചു.
ഇത് വെറും അശ്രദ്ധയല്ല അനീതിയാണെന്നും പ്രിയങ്ക എക്സില്‍ കുറിച്ചു. ദുരിതമനുഭവിക്കുന്നവർക്ക് അവശ്യസഹായം നിഷേധിക്കുകയാണ് ബിജെപി. ദുരന്തസമയത്ത് ഹിമാചല്‍ പ്രദേശിലെ ജനങ്ങളോടും ഇതുതന്നെയാണ് ചെയ്തതെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.