കുന്നിക്കോട് അനിൽ കുമാർ കൊലക്കേസ്: അച്ഛനും മകനും ജീവപര്യന്തം
Thursday, November 14, 2024 5:23 PM IST
കൊല്ലം: കുന്നിക്കോട് അനിൽ കുമാറിനെ കൊലപ്പെടുത്തിയ കേസിൽ അച്ഛനും മകനും ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ച് കോടതി. സലാഹുദ്ദീൻ, മകൻ ദമീജ് അഹമ്മദ് എന്നിവരെയാണ് കൊട്ടാരക്കര എസി-എസ്ടി കോടതി ശിക്ഷിച്ചത്. ജീവപര്യത്തിനു പുറമേ 50,000 രൂപ വീതം ഇരുവർക്കും പിഴയും വിധിച്ചു.
2022 സെപ്റ്റംബർ 17 നായിരുന്നു സംഭവം. അനിൽകുമാറിന്റെ വസ്തുവിലെ മരംവെട്ടിയപ്പോൾ ശിഖരം സലാഹുദ്ദീന്റെ പറന്പിൽ വീണതിന്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
രാത്രി ആയുധങ്ങളുമായി വീട്ടിൽ കയറിയാണ് അനിൽകുമാറിനെ കൊലപ്പെടുത്തിയത്. കേസിൽ വർഷങ്ങൾ നീണ്ട വിചാരണക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്.