കൊ​ല്ലം: കു​ന്ന​ത്തൂ​ർ തു​രു​ത്തി​ക്ക​ര​യി​ലെ സ്കൂ​ളി​ലെ കി​ണ​റ്റി​ൽ വീ​ണ് വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. സ്കൂ​ളി​ൽ എ​ഇ​ഒ പ​രി​ശോ​ധ​ന ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം സ്കൂ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും കി​ണ​റി​ന്‍റെ മൂ​ടി പ​കു​തി​യും ദ്ര​വി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ഡി​ഒ​യ്ക്കും, ഡി​ഡി​ഇ​യ്ക്കും വ​കു​പ്പ് കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ന​ട​പ​ടി​യു​ണ്ടാ​കു​ക.

തു​രു​ത്തി​ക്ക​ര എം​ടി യു​പി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഫെ​ബി​ൻ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്നാ​ണ് കു​ട്ടി​യെ കി​ണ​റ്റി​ൽ​നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്.

സാ​ര​മാ​യ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യ്ക്കും ന​ടു​വി​നു​മാ​ണ് പ​രി​ക്കു​ള്ള​ത്. ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടു കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ കാ​ൽ​വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.