ന്യൂഡൽഹി: വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ ദേ​ശീ​യ​ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്രം. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ റാ​യ്, ഡ​ൽ​ഹി​യി​ലെ കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി കെ.​വി. തോ​മ​സി​ന് ക​ത്തു​ന​ൽ​കി.

മു​ണ്ട​ക്കൈ- ചൂ​ര​ല്‍​മ​ല ഉ​രു​ള്‍​പൊ​ട്ട​ല്‍ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ച് സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ.​വി. തോ​മ​സ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ക​ത്തു ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​സ​ഹ​മ​ന്ത്രി കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​ള​യ​വും ഉ​രു​ള്‍​പൊ​ട്ട​ലും ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ന്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം സാ​ധി​ക്കി​ല്ലെ​ന്ന് ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

കേ​ര​ള​ത്തി​ന് ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ നി​ധി​യി​ലേ​ക്ക് 388 കോ​ടി രൂ​പ ന​ല്‍​കി​യി​ട്ടു​ണ്ട്. ജൂ​ലൈ​യി​ലും ന​വം​ബ​റി​ലു​മാ​യാ​ണ് ഈ ​തു​ക ന​ല്‍​കി​യി​ട്ടു​ള്ള​ത്.

കേരളത്തിന്‍റെ അക്കൗണ്ടന്‍റ് ജനറൽ സംസ്ഥാനത്തിന്‍റെ കൈയിൽ ദുരന്തനിവാരണ ഫണ്ടിന്‍റെ നീക്കിയിരിപ്പായി 394.99 കോടി രൂപ ഉണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അതിനാൽ ആവശ്യത്തിന് ഫണ്ട് കേരളത്തിന്‍റെ പക്കൽ ഉണ്ട് എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.