കൊ​ച്ചി: സി​പി​എം നേ​താ​വ് ടി.​കെ. ഹം​സ ചെ​യ​ര്‍​മാ​ന്‍ ആ​യ​പ്പോ​ഴാ​ണ് മു​ന​മ്പ​ത്തെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​തെ​ന്ന് വ​ഖ​ഫ് ബോ​ര്‍​ഡ് മു​ന്‍ ചെ​യ​ര്‍​മാ​ന്‍ പാ​ണ​ക്കാ​ട് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍. വി.​എ​സ് സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച നി​സാ​ര്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പ്ര​കാ​ര​മാ​ണ് വ​ഖ​ഫ് ബോ​ര്‍​ഡി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം വ​ന്ന​ത്.

നി​സാ​ര്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് കൂ​ടി പ​രി​ഗ​ണി​ച്ച് ഹൈ​ക്കോ​ട​തി​യു​ടെ കോ​ട​തി അ​ല​ക്ഷ്യ ഉ​ത്ത​ര​വും വ​ന്നു. കോ​ട​തി അ​ല​ക്ഷ്യ​മാ​വും എ​ന്ന​തു​കൊ​ണ്ടാ​ണ് പ​രി​ഗ​ണി​ക്കേ​ണ്ടി വ​ന്ന​ത്. മു​ന​മ്പ​ത്തെ കു​ടും​ബ​ങ്ങ​ള്‍​ക്ക് താ​ന്‍ ചെ​യ​ര്‍​മാ​ന്‍ ആ​യി​രു​ന്ന കാ​ല​ത്ത് ഒ​രു നോ​ട്ടീ​സ് പോ​ലും അ​യ​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി.​എ​സ് സ​ര്‍​ക്കാ​രി​ന്‍റെ അ​തേ നി​ല​പാ​ടാ​യി​രു​ന്നു മു​ന​മ്പം വി​ഷ​യ​ത്തി​ല്‍ പി​ണ​റാ​യി സ​ര്‍​ക്കാ​രി​നും. പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളാ​ണ് അ​വി​ടെ താ​മ​സി​ക്കു​ന്ന​തെ​ന്ന മാ​നു​ഷി​ക പ​രി​ഗ​ണ​ന​വ​ച്ച് അ​വ​രെ ഇ​റ​ക്കി​വി​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നാ​ണ് ഇ​പ്പോ​ഴും വി​ഷ​യം പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യു​ക​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 2014 മു​ത​ല്‍ 2019 വ​രെ​യാ​ണ് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ വ​ഖ​ഫ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ആ​യി​രു​ന്ന​ത്.