പാ​ല​ക്കാ​ട്ട്: കേ​ന്ദ്ര ക​മ്മ​റ്റി​യം​ഗ​മാ​യ ഇ.​പി. ജ​യ​രാ​ജ​നെ സി​പി​എം അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഇ.​പി​യു​ടെ ആ​ത്മ​ക​ഥ​യി​ലെ ള​ള്ള​ട​ക്കം അ​ദ്ദേ​ഹം ത​ന്നെ എ​ഴു​തി​യ​താ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ഡി​സി പോ​ലു​ള്ള ഒ​രു പ്ര​സാ​ധ​ക​ർ ആ​കാ​ശ​ത്തു​നി​ന്നും ആ​ത്മ​ക​ഥ​യു​ണ്ടാ​ക്കി പ്ര​സി​ദ്ധീ​ക​രി​ക്കു​മോ എ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു.

സി​പി​എ​മ്മും ഇ.​പി​യും ആ​ത്മ​ക​ഥ​യു​ടെ കാ​ര്യ​ത്തി​ൽ ക​ള്ളം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തു​കൊ​ണ്ട് എ​ന്തെ​ങ്കി​ലും ക​ള്ളം പ​റ​ഞ്ഞ് പി​ടി​ച്ചു നി​ൽ​ക്ക​ണം. സി​പി​എ​മ്മി​ന്‍റെ സ്ഥി​തി അ​താ​യി​പ്പോ​യി. ഇ​ത് എ​ങ്ങ​നെ പു​റ​ത്തു​പോ​യി എ​ന്നാ​താ​ണ് പ്ര​ധാ​നം. ഇ​തു പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത് ഇ.​പി​യു​ടെ മി​ത്ര​ങ്ങ​ളാ​ണോ ശ​ത്രു​ക്ക​ളാ​ണോ എ​ന്ന് അ​ന്വേ​ഷി​ച്ചാ​ൽ മ​തി​യെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഇ.​പി​യെ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ഹസൻ പ​റ​ഞ്ഞ​ത് ത​മാ​ശ​യാ​ണ്. അ​ദ്ദേ​ഹം സി​പി​എ​മ്മി​ലെ മു​തി​ർ​ന്ന നേ​താ​വാ​ണ്. വേ​റെ പാ​ർ​ട്ടി​യി​ൽ നി​ൽ​ക്കു​ന്ന​വ​രെ എ​ന്തി​നാ​ണ് ന​മ്മ​ൾ അ​പ​മാ​നി​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

പി. ​സ​രി​ൻ പാ​ല​ക്കാ​ട്ട് വോ​ട്ട് ചേ​ർ​ത്ത​ത് അ​ന​ധി​കൃ​ത​മാ​യാ​ണ്. ആ​റ് മാ​സ​മെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ൽ താ​മ​സി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. സ​രി​ൻ ഇ​ങ്ങ​നെ ചെ​യ്തി​ട്ടി​ല്ല. തൃ​ശൂ​ർ ജി​ല്ല​ക്കാ​ര​നാ​ണ് സ​രി​നെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.