മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ല്‍ പോ​ലീ​സു​കാ​ര്‍ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ കേ​സെ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​ത്.

കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​നോ​ദ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി. പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ​പ്പോ​ള്‍ എ​സ്പി സു​ജി​ത്ദാ​സ് അ​ട​ക്ക​മു​ള്ള​വ​ര്‍ പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു വീ​ട്ട​മ്മ​യു​ടെ പ​രാ​തി.

ഈ ​പ​രാ​തി​യി​ൽ എ​സ്പി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. ഇ​ത​നു​സ​രി​ച്ച് കേ​സെ​ടു​ക്കാ​ന്‍ പൊ​ന്നാ​നി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു. ഇ​തി​നെ​തി​രേ വി​നോ​ദ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.