രണ്ടുദിവസം ഇടിയോടുകൂടിയ മഴ: ശബരിമലയിൽ പ്രത്യേക കാലാവസ്ഥ മുന്നറിയിപ്പ്
Wednesday, November 13, 2024 10:32 AM IST
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്ക് പ്രത്യേക കാലാവസ്ഥാ പ്രവചനവുമായി തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാറുന്ന കാലാവസ്ഥ കണക്കിലെടുത്താണ് പ്രത്യേക മുന്നറിയിപ്പുകൾ നൽകിയത്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ ശബരിമല തീര്‍ഥാടനകേന്ദ്രത്തെ മൂന്ന് സ്റ്റേഷനുകളായി തിരിച്ചാണ് പ്രവചനം. ഈ മൂന്നിടങ്ങളിലും ബുധന്‍, വ്യാഴം, ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ആദ്യ പ്രവചനം.
മൂന്നുമണിക്കൂർ ഇടവിട്ട് മഴ മുന്നറിയിപ്പും തത്സമയം പ്രത്യേകമായി നൽകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.